02:34am 09 November 2026
NEWS
സിദ്ര മെഡിസിൻ 'റാപ്പിഡ് 2026' അന്താരാഷ്ട്ര സമ്മേളനം: സെപ്റ്റംബറിൽ ദോഹവേദിയാകും
19/08/2026  04:19 PM IST
nila
സിദ്ര മെഡിസിൻ റാപ്പിഡ് 2026 അന്താരാഷ്ട്ര സമ്മേളനം: സെപ്റ്റംബറിൽ ദോഹവേദിയാകും

ദോഹ: ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിൻ (Sidra Medicine) പ്രൈമറി ഇമ്മ്യൂണോഡിസ്രെഗുലേഷൻ വൈകല്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനം (RAPID 2026) സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 മുതൽ 27 വരെ ദോഹയിലാണ് കോൺഫറൻസ് നടക്കുന്നത്.  
​'പ്രൈമറി ഇമ്മ്യൂണോഡിസ്രെഗുലേഷൻ വൈകല്യങ്ങളുടെ നിർണ്ണയത്തിലെ പുതിയ മുന്നേറ്റങ്ങൾ' (Frontiers in Diagnostics for Primary Immunodysregulation Disorders) എന്നതാണ് ഈ വർഷത്തെ പ്രമേയം.  Iപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട അപൂർവ്വ രോഗങ്ങളെയും ജനിതക വൈകല്യങ്ങളെയും കുറിച്ചുള്ള രോഗനിർണ്ണയം, ചികിത്സ, ഗവേഷണം എന്നിവ ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള പ്രമുഖ ഗവേഷകരും ഡോക്ടർമാരും മെഡിക്കൽ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.iഇസിത് ബെറാത്ത് ബർലാൻ അക്കാദമി (IBB), യൂണിവേഴ്സൽ സയന്റിഫിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് നെറ്റ്‌വർക്ക് (USERN) എന്നിവയുടെ സഹകരണത്തോടെ മാസ്റ്റർ ക്ലാസുകളും സയന്റിഫിക് പ്രസന്റേഷനുകളും സംഘടിപ്പിക്കും.ട്രാൻസ്‌ലേഷണൽ ഇമ്മ്യൂണോളജി രംഗത്തെ പ്രമുഖ വിദഗ്ധനായ പ്രൊഫ. തലാലാ ഛാറ്റില ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.  
​രോഗനിർണ്ണയം കൂടുതൽ വേഗത്തിലാക്കാനും വ്യക്തിഗത പരിചരണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോൺഫറൻസിലേക്ക് അബ്‌സ്‌ട്രാക്റ്റുകൾ സമർപ്പിക്കാനും രജിസ്ട്രേഷൻ പൂർത്തിയാക്കാനും സിദ്ര മെഡിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.sidra.org) സന്ദർശിക്കാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img